Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍

ദോഹ : തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയും നസീം അല്‍റബീഹ് മെഡിക്കല്‍ സെന്ററും സംയുകതമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ബ്ലഡ് ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഐ ടെസ്റ്റ്, ഡെന്റല്‍ തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും, സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് നടന്ന ക്യാമ്പില്‍ 450 അംഗങ്ങള്‍ പങ്കെടുത്തു.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിന് ക്യാമ്പ് കോഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍ സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. വേദി അഡൈ്വസറി ബോര്‍ഡ് അംഗവും ഡയറക്ടറുമായ വി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വേദി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, നസീം അല്‍ റബീഹ് അസിസ്റ്റന്റ് കോഓപ്പറേറ്റീവ് & റിലേഷന്‍ഷിപ്പ് മാനേജര്‍ ഇക്ബാല്‍ അബ്ദുള്ള, വക്‌റ ബ്രാഞ്ച് മാനേജര്‍ റിയാസ് ഖാന്‍, നഴ്‌സിംഗ് ഇന്‍ചാര്‍ജ് ഷെമി അഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോഓര്‍ഡിനേറ്റര്‍ സുഭാഷ് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button