Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : നിരോധിക്കപ്പെട്ട മയക്കുമരുന്ന് ബാഗിലൊളിപ്പിച്ച് രാജ്യത്ത് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസ് പിടികൂടി. പേപ്പറുകളുള്ള ബാഗിലാണ് ഷാബോ എന്ന് പേരുള്ള 569 കിലോഗ്രാം വരുന്ന മെതാംഫിറ്റമിന്‍ ക്രിസ്റ്റലുകള്‍ കടത്താന്‍ ശ്രമിച്ചത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button