Uncategorized
അബൂബക്കര്‍ കല്ലായിയുടെ പിതാവ് നിര്യാതനായി
സ്വന്തം ലേഖകന്‍
പ്രമുഖ സംരംഭകനും മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ലീഡറുമായ അബൂബക്കര്‍ കല്ലായിയുടെ പിതാവ് വെസ്റ്റ് കോഡൂരിലെ കല്ലായി അബ്ദുള്‍ഖാദര്‍ ഹാജി നിര്യാതനായി. 83 വയസ്സായിരുന്നു. ഭാര്യമാര്‍ പരേതയായ ഫാത്തിമ, ആമിന.
മറ്റു മക്കള്‍ മുസ്തഫ,സുബൈദ (മൂവരും ഖത്തര്‍), അബ്ദുള്‍ അസീസ്, ജമീല, സക്കീന, സീന, പരേതയായ മൈമൂന.
മരുമക്കള്‍: അലവി ഉരുണിയന്‍പറമ്പില്‍,അബൂബക്കര്‍ വടക്കുവീട്ടില്‍, ഉസ്മാന്‍ പാലേമ്പടിയന്‍, ബഷീര്‍ കുന്നത്തൊടി, അയ്യൂബ് തൂമ്പത്ത്, ജസീല, ബുഷ്റ, ആയിഷ.