ഐ.സി.സി അധ്യാപക ദിനം ആഘോഷിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) അധ്യാപക ദിനം ആഘോഷിച്ചു. സമൂഹത്തിന്റെ മാര്‍ഗദര്‍ശികളായ അധ്യാപകരെ ആദരിക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയാണെന്നും അതിനാലാണ് ഖത്തറിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഐ.സി.സി ഇത്തരമൊരു ഉദ്യമത്തിന് മുന്‍കയ്യെടുത്തതെന്നും പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ പറഞ്ഞു.
ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി ശര്‍മ്മ. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ശൗക്കത്ത് അലി, ഭവന്‍സ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി ഫിലിപ്പ്, ഡി.പി.എസ് മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മീനാല്‍ ഭക്ഷി, ഗ്രീന്‍ വുഡ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ രേഷ്മ കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍, ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ & കമ്മ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എസ് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.