Breaking News
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 1547 പേര്‍ പിടിയില്‍
അഫ്‌സല്‍ കിളയില്‍ :-
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും 13 പേര്‍ മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനും നാല് പേരെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.