ഖത്തര്‍ എയര്‍വേയ്‌സ് മദീന സര്‍വീസ് പുനരാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് മദീന സര്‍വീസ് പുനരാരംഭിച്ചു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണുള്ളത്.
എയര്‍ലൈന്‍സിന്റെ അത്യാധുനിക എയര്‍ബസ് എ 320 ആണ് മദീന സര്‍വീസുകള്‍ നടത്തുന്നത്, ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 132 സീറ്റുകളുമാണുള്ളത്.
ഖത്തര്‍ എയര്‍വേയ്സ് വിമാനം QR 1174, രാവിലെ 01:00 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 03:15 ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. തിരിച്ച് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 04:15 ന് പുറപ്പെട്ട് 06:25 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
ഖത്തര്‍ സൗദി സൗഹൃദത്തിലെ പുതിയ അധ്യായം കുറിച്ച് ഇന്നലെയാണ് ഖത്തര്‍ എയര്‍വേയ്‌സ് മദീന സര്‍വീസിന് തുടക്കമായത്.