Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളോടെ ഖത്തര്‍ സാധാരണ നിലയിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആരോഗ്യ പ്രവര്‍ത്തകരും ഗവണ്‍മെന്റും പൊതുജനങ്ങളും തീര്‍ത്ത ശക്തമായ പ്രതിരോധ കവചങ്ങളും വ്യാപകമായ വാക്‌സിനേഷനും രാജ്യത്തെ കോവിഡ് വ്യാപനം പിടിച്ചുകെട്ടിയ സാഹചര്യത്തില്‍ ഖത്തറില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും.

തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാവില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും, ഗവണ്‍മെന്റ് സ്വകാര്യ മേഖലകളില്‍ 100 ശതമാനം ജീവനക്കാര്‍ക്കും ഓഫീസുകളിലെത്താം, ഷോപ്പിംഗ് മോളുകള്‍ , റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണതോതില്‍ ഇടപാടുകള്‍, പൊതുഗതാഗതം 75 ശതമാനം ശേഷിയില്‍ മുതലായവയാണ് പ്രധാന മാറ്റങ്ങള്‍.

പള്ളികളിലെ സാമൂഹ്യ അകലം ഒഴിവാക്കിയതും അംഗ ശുദ്ധി വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ തുറന്നതും പുതിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമാണ് .

Related Articles

Back to top button