ഖത്തറില്‍ പി.സി. ആര്‍. നിരക്ക് കുത്തനെ കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പി.സി. ആര്‍. നിരക്ക് കുത്തനെ കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം . ഓക്ടോബര്‍ 6 ബുധനാഴ്ച മുതല്‍ പി.സി. ആര്‍. പരിശോധനയുടെ പരമാവധി നിരക്ക് 160 റിയാലായിരിക്കും. നിലവില്‍ ഇത് 300 റിയാലാണ് .
പല സ്വകാര്യ ക്‌ളിനിക്കുകളും 180 റിയാലിന് വരെ പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. ബുധനാഴ്ച മുതല്‍ ഗവണ്‍മെന്റ് അംഗീകരിച്ച പരമാവധി നിരക്ക് 160 റിയാലാകുന്നതോടെ കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍