Uncategorized

പതിനേഴാമത് പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനത്തിന് ഉജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നിര്‍മ്മാണ സാമഗ്രികള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായുള്ള അന്താരാഷ്ട്ര വ്യാപാര പ്രദര്‍ശനമായ പതിനേഴാമത് പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനത്തിന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉജ്വല തുടക്കം.

ഖത്തറില്‍ കോവിഡ് -19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം നടക്കുന്ന ആദ്യത്തെ വലിയ പ്രദര്‍ശനമെന്ന നിലക്ക് ഉദ്ഘാടന ദിവസം തന്നെ നിരവധി പേരാണ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഒഴുകിയത്.

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടി വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിംഗ് ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു.

ഖത്തറില്‍ നിന്നും 11 വിദേശ രാജ്യങ്ങളില്‍ നിന്നുമായി 150 ലധികം സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഈ പരിപാടി 2021 ഒക്ടോബര്‍ 7 വ്യാഴാഴ്ച വരെ തുടരും. നിത്യവും രണ്ട് മണി മുതല്‍ 9 മണി വരെയാണ് പ്രദര്‍ശനം

Related Articles

Back to top button
error: Content is protected !!