Breaking News
ദോഹയിലെ ഗതാഗതക്കുരുക്കൊഴിവാക്കുവാന്‍ വാഹനമോടിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് ട്രാഫിക് വകുപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയുടെ വിവിധ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കൊഴിവാക്കുവാന്‍ വാഹനമോടിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് ട്രാഫിക് വകുപ്പ്.
തിരക്കൊഴിഞ്ഞ റോഡുകള്‍ തെരഞ്ഞെടുക്കാനും ഗതാഗതക്കുരുക്കില്‍പെടാതെ ലക്ഷ്യ സ്ഥാനത്ത് സമയത്ത് എത്തിപ്പെടാനും ഇത്് സഹായകമാകും.
ഖത്തറില്‍ ഓക്ടോബര്‍ 3 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കഴിക്കാനുള്ള പരിഹാരമായാണ് ട്രാഫിക് വകുപ്പ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.