യു എം എ ഐ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ – ഖത്തര്‍ ഘടകം ഹമദ് മെഡിക്കല്‍ കോര്‍റേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി. ആയോധന കല പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും , ആയോധന കല പഠിക്കുന്നവരുടെ രക്ഷിതാക്കളുമടക്കം നൂറ്റി അന്‍പതോളം പേരാണ് ക്യാമ്പില്‍ രക്തം ദാനം ചെയ്തത്.
ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐസിസി വൈസ് പ്രസിഡന്റ് സുഭ്രമണ്യ ഹെബ്ബഗുലു, എം സി മെമ്പര്‍ അനീഷ് ജോര്‍ജ്, പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഊഫ് ് കൊണ്ടോട്ടി റസാഖ് ടി വി എന്നിവര്‍ ക്യാമ്പില്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
യൂ എം എ ഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ സിഫു നൗഷാദ്. കെ. മണ്ണോളി, ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്മായില്‍ വാണിമേല്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഫൈസല്‍ സിഎം, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ സിറാജ്, നിസാം മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, ശരീഫ് മാസ്റ്റര്‍, മുഈസ് മുയിപ്പോത്ത്, സികെ ഉബൈദ്, നൗഫല്‍ തിക്കോടി, സയീദ് സല്‍മാന്‍ സി കെ, അബ്ദുള്ള പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.