ഖത്തറില്‍ ഈ വര്‍ഷം 14724 വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌ക്കൂളുകളില്‍ പ്രവേശനം നേടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ 14724 വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌ക്കൂളുകളില്‍ പ്രവേശനം നേടിയതായി പ്രൈവറ്റ് സ്‌കൂള്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതോടെ 2021 – 22 വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥി രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഒക്ടോബര്‍ 14 വ്യാഴാഴ്ചയായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം. എന്നാല്‍ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിലവിലെ അധ്യയന വര്‍ഷം ഇതുവരെ 14,724 വിദ്യാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 328 സ്വകാര്യ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം 215,408 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിനായുള്ള സ്‌കൂള്‍ ലൈസന്‍സ് വകുപ്പ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.