Breaking News
അമീരീ കപ്പ് ഫൈനല്‍, റയ്യാന്‍ ഒരു ഗോളിന് മുന്നില്‍
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ തിങ്ങി നിറഞ്ഞ തുമാമ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കളിയുടെ നാല്‍പത്തി മൂന്നാം മിനിറ്റില്‍ പെനാല്‍റ്റി ഷൂ്ടൗട്ടിലൂടെ ക്യാപ്റ്റന്‍ ബ്രാഹിമി നേടിയ ഒരു ഗോളിന് റയ്യാന്‍ മുന്നിട്ടുനില്‍ക്കുകയാണ് .
ഇതോടെ രണ്ടാം പകുതിയില്‍ മല്‍സരം കൂടുതല്‍ കടുക്കുമെന്നുറപ്പായി. പതിനാറ് തവണ കിരീടം നേടിയ അല്‍ സദ്ദ് ക്‌ളബ്ബും 6 തവണ അമീരീ കപ്പ് സ്വന്തമാക്കിയ അല്‍ റയ്യാന്‍ ക്‌ളബ്ബും തമ്മിലുള്ള വാശിയേറിയ പോരാട്ടം കളിയാരാധകരെ ആവേശഭരിതരാക്കുന്നതാണ്
തുടക്കം മുതല്‍ഡ ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ പ്രവചനം അസാധ്യമായിരുന്നു.