
ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഖത്തറിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു . ഷെജി വലിയകത്താണ് പ്രസിഡണ്ട്. പി.എന്‍.ബാബുരാജന്‍ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാനും അബ്ദുല്ല തെരുവത്ത് അഡ് വൈസറി ബോര്‍ഡ് ഗ്‌ളോബല്‍ ചെയര്‍മാനുമാണ് .
സജ്ഞയന്‍ പാണ്ടിറിക്കല്‍( ജനറല്‍ സെക്രട്ടറി), എം.വി.അബ്ദുല്‍ സലാം ( ട്രഷറര്‍) നിഷാം ഇസ്മാഈല്‍ , വിശ്വനാഥന്‍ ( വൈസ് പ്രസിഡണ്ടുമാര്‍) ഷിജു അയിനിപ്പുള്ളി ( ജോ. സെക്രട്ടറി ) കലാം കൊഞ്ഞാടന്‍ ( ഫിനാന്‍സ് കോര്‍ഡിനേറ്റര്‍) , അബ്ദുസ്സലാം വി.കെ( മെമ്പര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍) മുസ്തഫ ഹസന്‍ ( കള്‍ചറല്‍ കമ്മറ്റി ചെയര്‍മാന്‍), ജിഷാദ് ഹൈദര്‍ അലി (സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ), കെ.എം. അബ്ദുസ്സലാം ( ചാരിറ്റി കമ്മറ്റി ചെയര്‍മാന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍
ആര്‍.വി.സി. മുഹമ്മദ് ബഷീര്‍, എന്‍.ടി. നാസര്‍, ഷാജി, ഡോ. മുഹമ്മദ് ഷാഫി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.