Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ പ്രവാസി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കി

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറില്‍ പ്രവാസികളായി സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ധനരായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി. പതിനൊന്നംഗങ്ങളുടെ കൂട്ടായ്മയായ ചേട്ടായീസ് ഗ്രൂപ്പാണ് ഐരാപുരത്തെ ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയത്. 2010 ആരംഭിച്ച ഈ കൂട്ടായ്മ ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ആയിരം വീട് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജയ്‌സണ്‍ ജോസഫ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐരാപുരം മണ്ഡലം പ്രസിഡന്റ് കെ.വി എല്‍ദോ, ചേട്ടായീസ് പ്രതിനിധി ജെബി കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ജെബി കെ ജോണ്‍, മനു സ്‌ക്കറിയ, അജേഷ് മര്‍ക്കോസ്, മിഥുന്‍ ചെറിയാന്‍, ഷിബു മര്‍ക്കോസ്, ബൈജു മാത്യു, ജിമേഷ് ജോണ്‍, തമ്പി തോമസ്, ബേസില്‍ ജോയി, ഇ.വി സജിമോന്‍, ബിനു മാത്യൂ എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.

Related Articles

Back to top button