Uncategorized
ഐ.സി.സി ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) ദേശീയ ആയുര്‍വേദ ദിനമാചരിച്ചു. ഐ.സി.സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഔഷധത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഐ.സി.സി കോഡിനേറ്റിംഗ് ഓഫീസര്‍ സേവ്യര്‍ ധനരാജ്, ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നമ്മുടെ അടുക്കളത്തോട്ടം ദോഹയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. അംബാസഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധ തൈകള്‍ വിതരണം ചെയ്തു.