Uncategorized

അറബ് കപ്പിനായി കര്‍വയുടെ പ്രത്യേക സര്‍വ്വീസ്

ദോഹ : ഫിഫ അറബ് കപ്പില്‍ ടൂര്‍ണമെന്റിനിടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്ത സ്റ്റേഡിയങ്ങളിലേക്കും കോര്‍ണിഷ് പോലുള്ള മറ്റ് വേദികളിലേക്കും പ്രവേശിക്കാന്‍ കര്‍വയുടെ പ്രത്യേക ബസ് സര്‍വീസ്.

സ്റ്റേഡിയം ഇതര സര്‍വീസുകളില്‍ കോര്‍ണിഷ് ഷട്ടില്‍ സര്‍വീസും ബി,സി റിംഗ് റോഡിലെ സെന്‍ട്രല്‍ ദോഹ ലൂപ്പുകളും ഉള്‍പ്പെടും. സ്റ്റേഡിയം സര്‍വീസുകളില്‍ മെട്രോ ഷട്ടില്‍, പാര്‍ക്ക് ആന്‍ഡ് റൈഡ് ഷട്ടില്‍ എന്നിവ ഉള്‍പ്പെടുന്നു.

മെട്രോ ഷട്ടില്‍ റൂട്ട്
. അല്‍ വക്‌റ മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ ജനൂബ് സ്റ്റേഡിയം വരെ
. ഫ്രീ സോണ്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ തുമാമ സ്റ്റേഡിയം വരെ
. ലുസൈല്‍ മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയം വരെ
പാര്‍ക്ക് ആന്‍ഡ് റൈഡ് ഷട്ടില്‍
. P54 മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയം
. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്ക് P36, 34
. റാസ് അബു അബൗദ് സ്റ്റേഡിയത്തിലേക്ക് P71, P70
. P27-ലേക്ക് അല്‍ ജനൂബ് സ്റ്റേഡിയം

Related Articles

Back to top button
error: Content is protected !!