രാജ്യത്തേക്ക് വന്‍തോതില്‍ നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ മാരിടൈം കസ്റ്റംസ് വകുപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തേക്ക് വന്‍തോതില്‍ നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ മാരിടൈം കസ്റ്റംസ് വകുപ്പ് .
അല്‍ റുവൈസ് തുറമുഖത്ത് നിന്നും റഫ്രിജറേറ്റര്‍ ട്രക്ക് എഞ്ചിന്‍ പരിശോധിച്ചതിന് ശേഷം പിടിച്ചെടുത്ത നിരോധിത ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് ഗുളികകളുടെ ഫോട്ടോകള്‍ കസ്റ്റംസ് വകുപ്പ് അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ടു.
പരിശോധനയില്‍ 7,330 ഗുളികകള്‍ പിടിച്ചെടുത്തു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊര്‍ജിതമായാണ് നടക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായ പരിശീലന പരിപാടികളിലൂടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ ഉപയോഗം, യാത്രക്കാരുടെ ശരീരഭാഷ വായിക്കല്‍, കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കുക തുടങ്ങിയവ നല്‍കി വരുന്നു.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടില്ലെന്നും നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ജീവന്‍ പണയം വെച്ച് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി