
ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം പൊടി പൊടിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം പൊടി പൊടിക്കുന്നതായി റിപ്പോര്‍ട്ട്. ഫിഫ അറബ് കപ്പും, 2022 ലോക കപ്പ് , 2023 ദോഹ എക്‌സിപോയുമൊക്കെ ഖത്തറിനെ നിക്ഷേപ രംഗത്തും വാണിജ്യ രംഗത്തും ശ്രദ്ധാകേന്ദ്രമാക്കുന്ന സാഹചര്യയത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനിയും വലിയ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിന്റെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പില്‍ നവംബര്‍ 14 മുതല്‍ 18 വരെ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കരാറുകളിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 467,125,198 റിയാലായിരുന്നു.
റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍, വീടുകള്‍, പാര്‍പ്പിട കെട്ടിടങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
അല്‍ റയ്യാന്‍, ദോഹ, അല്‍ ദായെന്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഖോര്‍, അല്‍ ഷമാല്‍, അല്‍ ദഖീറ, അല്‍ ഷഹാനിയ എന്നീ മുനിസിപ്പാലിറ്റികളിലാണ് കൂടുതല്‍ വ്യാപാരം നടന്നത്.
നവംബര്‍ 7 മുതല്‍ 11 വരെയുള്ള കാലയളവില്‍ 373,507,402 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് നടന്നത്.