ഫിഫ അറബ് കപ്പ് 2021, ആദ്യ വിജയം ടുനീഷ്യക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് 2021, ആദ്യ വിജയം തുനീഷ്യക്ക് . ഇന്ന് ഉച്ചക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന കന്നിയങ്കത്തില്‍ മൗറിറ്റാനിയയെ 5-1ന് തകര്‍ത്താണ് ടുണീഷ്യ ഫിഫ അറബ് കപ്പിലെ ആദ്യ ജയം കുറിച്ചത്.
ഗ്രൂപ്പ് ബിയില്‍ യു. എ ഇ, സിറിയ എന്നിവരെ നേരിടാനുളള ടുണീഷ്യ കളിയിലുടനീളം ആധിപത്യം പുലര്‍ത്തി.
രണ്ട് ഗോളുകള്‍ വീതം നേടിയ സെയ്ഫുദ്ദീന്‍ ജാസിരിയും മുഹമ്മദ് ബിന്‍ അര്‍ബിയും കളിയുടെ ആവേശം വര്‍ദ്ധിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയുടെ അവസാനത്തില്‍ യൂസഫ് മസാക്‌നിയുടെ ഗോള്‍ വടക്കേ ആഫ്രിക്കക്കാര്‍ക്ക് വിജയം ഉറപ്പാക്കി.
വിവാദപരമായി ഹാന്‍ഡ് ബോളിന് പെനാല്‍റ്റി അനുവദിച്ചതിന് ശേഷം, ആദ്യ പകുതിയുടെ ഇടവേളയില്‍ മൊലായെ ബെസ്സാം മൗറിറ്റാനിയയ്ക്കായി ഒരു ആശ്വാസ ഗോള്‍ നേടിയെഹങ്കിലും ഫലമുണ്ടായില്ല.
വെള്ളിയാഴ്ച അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ടുണീഷ്യ സിറിയയെ നേരിടും, അതേസമയം 974 സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച യുഎഇക്കെതിരായ ഈ തോല്‍വിയില്‍ നിന്ന് മൗറിറ്റാനിയ തിരിച്ചുവരുമെന്നും കളിയാരാധകര്‍ പ്രതീക്ഷിക്കുന്നു.