സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ നല്‍കുന്ന തിരഞ്ഞെടുത്ത സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനാലോചന

ദോഹ. സന്ദര്‍ശക അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ നല്‍കുന്ന തിരഞ്ഞെടുത്ത സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനാലോചന. ഇതിനായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ (സിജിബി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.