Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അറബ് കപ്പ് 2021 അള്‍ജീരിയ ഒരു ഗോളിന് മുന്നില്‍

റഷാദ് മുബാറക്

ദോഹ. പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ കലാശപ്പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് . അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറി സാക്ഷിയാക്കി വാശിയേറിയ ഫൈനലില്‍ ടുണീഷ്യയും അള്‍ജീരിയയും പൊരുതി കളിച്ചെങ്കിലും നിശ്ചിത സമയം കഴിഞ്ഞിട്ടും ആര്‍ക്കും ഗോള്‍വല കുലുക്കാനാവാത്തതനാലാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്. എന്നാല്‍ എക്‌സ്ട്രാ സമയം തുടങ്ങിയ ആദ്യ മിനിറ്റുകളില്‍ തന്നെ അഹ് മദ് സയൂദ് ടുണീഷ്യയുടെ വല കുലുക്കിയതോടെ അള്‍ജീരിയ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ് .

ഫിഫയുടെ കണക്കനുസരിച്ച് 60456 പേരാണ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.

Related Articles

Back to top button