ദേശീയ വാക്‌സിനേഷന്‍ കാമ്പയിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് മഹാമാരിക്കെതിരെയുള്ള ദേശീയ വാക്‌സിനേഷന്‍ കാമ്പയിന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. 5125842 ഡോസ്് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൊത്തം ജനസംഖ്യയുടെ 86 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതോടെ രാജ്യം സാമൂഹ്യ പ്രതിരോധം നേടിയെങ്കിലും, കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുന്നതും 6 മാസത്തിന് ശേഷം വാക്‌സിന്റെ പ്രതിരോധ ശേഷി കുറയുന്നുവെന്നതും കടുത്ത വെല്ലുവിളിയായി മാറുകയാണ് .
ബൂസ്റ്റര്‍ ഡോസുകള്‍ കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് ക്‌ളിനിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 6 മാസം പിന്നിട്ടവരെല്ലാം എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുത്ത് സുരക്ഷിതരാവണണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അപ്പോയന്റ്‌മെന്റോടെ ബൂസ്റ്റര്‍ ഡോസെടുക്കുവാന്‍ സൗകര്യമുണ്ട്. ഖത്തറില്‍ 210811 ഡോസ് ബൂസ്റ്റര്‍ വാക്‌സിനുകള്‍ ഇതിനകം നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.