Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ കെ എം സി സി പൊന്നാനി മണ്ഡലം സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തില്‍ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരിയും ജേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തര്‍: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെ എം സി സി പൊന്നാനി മണ്ഡലം, പഞ്ചായത്ത് മുനിസിപ്പാലിറ്റി കമ്മറ്റികള്‍ക്കായി സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരത്തില്‍ പൊന്നാനി മുനിസിപ്പാലിറ്റി ഒന്നും മാറഞ്ചേരി രണ്ടും സ്ഥാന ജേതാക്കളായി കപ്പ് നേടി.


മാറഞ്ചേരി, നന്നംമുക്ക്, വെളിയംങ്കോട്, പെരുമ്പടപ്പ്, ആലംങ്കോട്, പൊന്നാനി മുനിസിപ്പാലിറ്റി എന്നീ കമ്മറ്റികളില്‍ നിന്നായി ആറ് ടീമുകളായാണ് മത്സരം നടന്നത്.


കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ , ജനറല്‍ സെക്രട്ടറി അക്ബര്‍, സലീം മറ്റു മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും, പ്രവര്‍ത്തകരും പങ്കെടുത്തു. റഫറി സിദ്ധീഖ് പറമ്പന്‍, സവാദ് സാഹിബ് വെളിയംങ്കോട് എന്നിവര്‍ ഷൂട്ട് ഔട്ട് നിയന്ത്രിച്ചു.

Related Articles

Back to top button