Archived Articles
അബ്ദുല്‍ ഹമീദ് എടവണ്ണക്ക് യാത്രയയപ്പ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റയ്യാന്‍ സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് എടവണ്ണക്ക് സോണല്‍ എക്‌സിക്യൂട്ടീവ് യാത്രയയപ്പ് നല്‍കി.
റയ്യാന്‍ സോണല്‍ ഭാരവാഹികളായ ഫഹദ് അബ്ദുല്‍ മജീദ്, അഹ് മദ് ഷാഫി, സുനീര്‍ പുതിയോട്ടില്‍, കെ. ഹാരിസ്, ടി.കെ. അനീസുദ്ധീന്‍, സുബൂല്‍ അബ്ദുല്‍ അസീസ്, റഫീഖ് തങ്ങള്‍, സുഹൈല്‍ ശാന്തപുരം, മുഹമ്മദലി ശാന്തപുരം,സിദ്ധീഖ് വേങ്ങര എന്നിവര്‍ സംബന്ധിച്ചു.
അബ്ദുല്‍ ഹമീദ് എടവണ്ണ യാത്രയയപ്പിന് നന്ദി പറഞ്ഞു.