പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങളുടെ ടയര്‍ സ്റ്റാറ്റസ് 2022 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങളുടെ ടയര്‍ സ്റ്റാറ്റസ് 2022 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ് . ഈ മാസം അവസാനത്തോടെ പ്രിവിലേജ് ടയര്‍ സ്റ്റാറ്റസ് അവസാനിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്‌ളാറ്റിനം അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക്് ടയര്‍ സ്റ്റാറ്റസ് ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
കോവിഡ് കാലത്ത് ആവശ്യമായ യാത്രകള്‍ നടത്താതിന്റെ പേരില്‍ ആയിരക്കണക്കിന് പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങളുടെ ടയര്‍ സ്റ്റാറ്റസ് ഈ മാസം 31 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സ് നടപടി.
നിങ്ങളുടെ ലോയല്‍റ്റിയെ ഞങ്ങള്‍ വിലമതിക്കുന്നു.ഞങ്ങളോടൊപ്പം പറക്കാനുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങള്‍ ഞങ്ങളുമായുള്ള നിങ്ങളുടെ ടയര്‍ സ്റ്റാറ്റസിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് കഴിഞ്ഞ ദിവസം പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങളെ അറിയിച്ചത്.
നിങ്ങള്‍ പ്രിവിലേജ് ക്ലബിലെ പ്ലാറ്റിനം, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ അംഗമാണെങ്കില്‍ നിങ്ങളുടെ അംഗത്വ നില 2022 ഡിസംബര്‍ 31-ന് മുമ്പ് അവസാനിക്കുകയാണെങ്കില്‍, പുതുക്കുന്ന ദിവസം ഞങ്ങള്‍ നിങ്ങളുടെ ടയര്‍ സാധുത 2022 ഡിസംബര്‍ 31 വരെ സ്വയമേവ നീട്ടുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടും ഞങ്ങളുടെ ഹബുമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,വഴി ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സിനൊപ്പം ലോകത്തുടനീളം സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ടയര്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ആസ്വദിക്കാം, ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.