Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ അനധികൃത താമസക്കാര്‍ 2021 ഡിസംബര്‍ 31 വരെയുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണം, കമ്മ്യൂണിറ്റി നേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ്് ശരിപ്പെടുത്തുന്നതിനായയി ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ്് പിരിയഡ് പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ രംഗത്ത്.

ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ്്മാന്‍ തുടങ്ങിയ നേതാക്കളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയും അല്ലാതെയും കമ്മ്യൂണിറ്റിയംഗങ്ങള്‍ നിയമനടപടികളൊ പിഴയോ കൂടാതെ രാജ്യം വിടുകയോ മിതമായ പിഴയടച്ച് വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുകയോ ചെയ്യുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ടത്.

ഇ്ന്ത്യന്‍ സമൂഹത്തെക്കുറിച്ച് അധികൃതര്‍ക്ക് നല്ല മതിപ്പാണുള്ളത്. എല്ലാ ഇന്ത്യക്കാരും രാജ്യത്തിന്റെ നിയമ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഈ സ്ഥാനം നിലനിര്‍ത്തേണ്ടത്.

രാജ്യത്തേക്കുള്ള വിദേശികളുടെ പ്രവേശനം നിയന്ത്രിക്കുന്ന 2015ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ പദവി ശരിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 10 നാണ് ഗ്രേസ് പരിയഡ് അനുവദിച്ചത്. ഇത് ഡിസംബര്‍ 31 വരെ തുടരും. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി യാതൊരു നിയമ നടപടികളുമില്ലാതെ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന അനധികൃത താമസക്കാര്‍ പാസ്പോര്‍ട്ടും ഓപ്പണ്‍ ഫ്ൈളറ്റ് ടിക്കറ്റും സഹിതം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ മെയിന്‍ റിസപ്ഷനില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി. രേഖകള്‍ പരിശോധിച്ച് രാജ്യം വിടുന്നതിനുള്ള ട്രാവല്‍ പെര്‍മിറ്റുകള്‍ നല്‍കും.

ഇവര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിക്കില്ലെന്നും മറ്റ് സാധാരണ യാത്രക്കാരെ പോലെ യാത്ര ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട് . മാത്രമല്ല മറ്റൊരു തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് മടങ്ങിവരാനും പ്രയാസമുണ്ടാവില്ല.

വിസ പുതുക്കാത്തവര്‍, സന്ദര്‍ശക വിസ, ബിസിനസ് വിസ മുതലായവയിലെത്തി രാജ്യം വിടാത്തവര്‍ തുടങ്ങി നിയമ വിരുദ്ധമായി താമസിക്കുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോയ പരാതി രജിസ്റ്റര്‍ ചെയ്ത് 30 ദിവസമാവാത്തവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഫാമിലി റസിഡന്‍സ് വിസയിലോ സന്ദര്‍ശക വിസയിലോ ഖത്തറിലെത്തി അനുവദിച്ച കാലാവധി കഴിഞ്ഞും താമസിക്കുന്നവരും സ്‌പോണ്‍സറില്‍ നിന്ന് ഓടിപ്പോയ പരാതി രജിസ്റ്റര്‍ ചെയ്ത് 30 ദിവസം പിന്നിട്ടവര്‍ക്കും നടപടികളില്ലാതെ രാജ്യം വിടാം. എന്നാല്‍ ഖത്തറിലേക്ക് തിരിച്ച് വരണമെങ്കില്‍ നിയമപരമായ പിഴയൊടുക്കേണ്ടി വരും.

വിസ കാന്‍സല്‍ ചെയ്ത് 90 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നവര്‍ക്കും നിയമപരമായ പിഴ യൊടുക്കിയാണ് രാജ്യം വിടുന്നതെങ്കില്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ പ്രയാസമുണ്ടാവില്ല.
എല്ലാ കേസുകളിലും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന 18 വയസിന് താഴെയുള്ളവര്‍ക്ക് തിരിച്ചുവരുന്നതിന് യാതൊരു വിലക്കുമുണ്ടാവില്ല.

2015 ലെ നിയമം (21) ലംഘിക്കുന്ന പ്രവാസികള്‍ക്ക് തിരുത്തല്‍ കാലയളവില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉമ്മു സുലാല്‍ സര്‍വീസസ് സെന്റര്‍, ഉമ്മു സുനൈം സര്‍വീസസ് സെന്റര്‍ (മുമ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സര്‍വീസസ് സെന്റര്‍), മുസൈമീര്‍ സര്‍വീസസ് സെന്റര്‍, അല്‍ വക്ര സര്‍വീസസ് സെന്റര്‍, അല്‍ റയ്യാന്‍ സര്‍വീസസ് സെന്റര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളും പ്രയോജനപ്പെടുത്താം.

റസിഡന്‍സ് പെര്‍മിറ്റ് ഉടമകളില്‍, പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമം (21) ലംഘിച്ചവരും റസിഡന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസം പിന്നിട്ടവരോ അല്ലെങ്കില്‍ തൊഴില്‍ ഉപേക്ഷിച്ച് പോയതായി തൊഴിലുടമ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരോ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരോയൊക്കെയാണ് പ്രധാനമായ ഗകാര്‍ഗറ്റ് ഗ്രൂപ്പുകള്‍.

രാജ്യത്ത് പ്രവേശിച്ച് 90 ദിവസം പിന്നിട്ടിട്ടും വിസയടിക്കാത്തവരും തൊഴില്‍ നിന്നും ഒളിച്ചോടിയതായ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുമാണ് തൊഴില്‍ വിസക്കാരില്‍ നിന്നുള്ള ടാര്‍ഗറ്റ് ഗ്രൂപ്പുകള്‍. ഇവര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറണമെങ്കില്‍ ലാബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വേണം. പുതിയ തൊഴിലുടമക്ക് അതേ നാഷണലാറ്റിയില്‍ നിന്നുള്ള തൊഴിലാളികളെ നിശ്ചയിക്കാനുള്ള അനുമതി വേണം.

2021 ഓക്ടോബര്‍ 10 നാണ് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് അനുവദിച്ചത്. നിരവധി പേര്‍ ഇതിനകം തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

Related Articles

Back to top button