Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അന്‍സാര്‍ അരിമ്പ്രയുടെ ‘ഹെയില്‍സ്റ്റോണ്‍സും’ ഷംന ആസ്മിയുടെ ‘പരദേശിയുടെ മേല്‍വിലാസവും പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അടയാളം ഖത്തറുമായി സഹകരിച്ച് സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയില്‍ അന്‍സാര്‍ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ഹെയില്‍സ്റ്റോണ്‍സും’ ഷംന ആസ്മിയുടെ ‘പരദേശിയുടെ മേല്‍വിലാസം’ എന്ന കവിതാ സമാഹാരവും ഖത്തറില്‍ പ്രകാശനം ചെയ്തു.

ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റിന് പ്രതി നല്‍കി ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തവാസുല്‍ ഇന്റര്‍ നേഷണല്‍ സെന്റര്‍ ഫോര്‍ പബ്ലിഷിംഗ്, റിസര്‍ച്ച് ആന്‍ന്റ് ഡയലോഗ്’ ഡയറക്ടര്‍ ഡോ. സെബ്രീന ലീ യാണ് അന്‍സാര്‍ അരിമ്പ്രയുടെ ‘ഹെയില്‍സ്റ്റോണ്‍സ് പ്രകാശനം ചെയ്തത്.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയിലെ പാരസ്പര്യം ശക്തിപ്പെടുത്തുവാനും രാജ്യങ്ങള്‍ തമ്മില്‍ സാംസ്‌കാരിക വിനിമയത്തിനുള്ള പാലം പണിയാനും മികച്ച മാധ്യമമാണ് സാഹിത്യ പ്രവര്‍ത്തനമെന്ന് അവര്‍ പറഞ്ഞു.

ആദ്യ പ്രതി ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകനും ഏബിള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഖാലിദ് കമ്പളവനില്‍ നിന്നും അടയാളം ഖത്തര്‍ പ്രവര്‍ത്തകനായ പ്രദോഷ് സ്വീകരിച്ചു.

ഷംന ആസ്മിയുടെ കവിതാ സമാഹാരം പരദേശിയുടെ മേല്‍വിലാസം മലയാള നാട് എഡിറ്ററും അല്‍ഷായ ഗ്രൂപ്പ് കണ്‍ട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ഐസിസി ഓഫീസ് മാനേജര്‍ മുഹമ്മദ് അഷ്‌റഫ് പുസ്തകം ഏറ്റുവാങ്ങി. തന്‍സിം കുറ്റ്യാടി അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കലില്‍ നിന്നും ആദ്യ പ്രതി സ്വീകരിച്ചു.

അബര്‍ദീന്‍ യൂണിവേഴ്‌സിറ്റി ഖത്തര്‍ ലക്ചറര്‍ ത്വയ്യിബ ഇബ്രാഹിം, ബിര്‍ലാ പബ്ലിക് സ്‌കൂള്‍ മലയാളം അധ്യാപകന്‍ റിഷി പനച്ചിക്കല്‍ എന്നിവര്‍ പുസ്തക പരിചയപ്പെടുത്തി.

ന്യൂസ് ട്രയല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹുസൈന്‍ അഹമ്മദ് വായനാനുഭവം പങ്കുവെച്ചു.

റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, എഴുത്തുകാരന്‍ യൂനുസ് പി ടി, കവി തന്‍സീം കുറ്റ്യാടി, ഫോക് ഖത്തര്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, കൊടിയത്തൂര്‍ ഫോറം പ്രസിഡണ്ട് അസീസ്, ഫാര്‍മ കെയര്‍ എം ഡി നൗഫല്‍ കട്ടയാട്ടില്‍,മജീദ് നാദാപുരം ,മൈന്‍ഡ് ട്യൂണ്‍ ടോസ്റ്റ് മാസ്റ്റര്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും അടയാളം ഖത്തര്‍ എക്‌സി മെമ്പര്‍ സുധീര്‍ എം എ നന്ദിയും പറഞ്ഞു. ശ്രീകല ജെനിന്‍ പരിപാടി നിയന്ത്രിച്ചു. പുസ്തക രചയിതാക്കളായ അന്‍സാര്‍ അരിമ്പയും ഷംന ആസ്മിയും മറു മൊഴിഭാഷണം നിര്‍വഹിച്ചു.

Related Articles

Back to top button