Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഡിസംബര്‍ 31 മുതല്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സെന്‍ട്രല്‍ ദോഹ ആന്‍ഡ് കോര്‍ണിഷ് സൗന്ദരവത്കരണ പദ്ധതിയുടെ ഭാഗമായ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. അല്‍ ഫനാര്‍ ജംഗ്്്ഷന്‍ പൂര്‍ണമായും അടയ്ക്കും.

അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റും താല്‍ക്കാലികമായി അടക്കും.

കോര്‍ണിഷ് റോഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ബദല്‍ റോഡുകളായ എ റിംഗ് റോഡ്, ജാസിം ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റ് എന്നിവ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്താം.
വാഹന മോടിക്കുന്നവര്‍ക്ക് വഴികാട്ടാനായി റോഡുകളില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് അശ് ഗാല്‍ വ്യക്തമാക്കി

Related Articles

Back to top button