
Archived Articles
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഔട്ട്പേഷ്യന്റ് സേവനങ്ങളില്‍ മാറ്റം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഔട്ട്പേഷ്യന്റ് സേവനങ്ങളില്‍ മാറ്റം വരുത്തി. മാറ്റം ജനുവരി 2 മുതല്‍ നിലവില്‍ വരും.
022 ജനുവരി 2 ഞായറാഴ്ച മുതല്‍ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളുടെ 50 ശതമാനം ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനുകളിലൂടെയും 50 ശതമാനം ഇന്‍-പേഴ്സണ്‍ കണ്‍സള്‍ട്ടേഷനുകളിലൂടെയും ആയിരിക്കുമെന്നും കോവിഡ്-19 ല്‍ നിന്ന് രോഗികളെയും സന്ദര്‍ശകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് മാറ്റങ്ങളെന്നും എച്ച്എംസി പ്രസ്താവനയില്‍ പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഈ സംവിധാനം ആരംഭിച്ചിരുന്നു