Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സിദ്റ മെഡിസിനില്‍ പി.സി.ആര്‍ പരിശോധന അപ്പോയന്റ്മെന്റുള്ളവര്‍ക്ക് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സിദ്റ മെഡിസിനില്‍ പി.സി.ആര്‍ പരിശോധനക്കായി ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. എന്നാല്‍ കഴിഞ്ഞ 10 ദിവസമായി സിദ്‌റ മെഡിസിന്‍ വാക് ഇന്‍ കസ്റ്റമേര്‍സിനെ അനുവദിക്കുന്നില്ല.

ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാല്‍, 2022 ജനുവരി 8 വരെ സിദ്റ മെഡിസിനില്‍ സ്വാബ് പരിശോധന അപ്പോയന്റ്മെന്റുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഡിസംബര്‍ 21 ന് തന്നെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. സിദ്റ വെബ്‌സൈറ്റ് വഴിയാണ് അപ്പോയന്റ്മെന്റ് എടുക്കേണ്ടത്.

പരിശോധന ഫലം ലഭിക്കുന്ന സമയത്തെ ആശ്രയിച്ച് മൂന്ന് നിരക്കിലുള്ള കോവിഡ് പരിശോധനകളാണ് സിദ്റ മെഡിസിനില്‍ നടത്തുന്നത്.

18 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന പി.സി.ആര്‍ സ്വാബ് പരിശോധനയ്ക്ക്, സിദ്ര 160 റിയാലാണ് ഈടാക്കുന്നത്. ഈ വിഭാഗത്തില്‍ പരിമിതമായ കോസുകളേ പരിഗണിക്കുകയുള്ളൂ .

അതേസമയം വൈകുന്നേരം 6 മണിക്ക് മുമ്പ് ശേഖരിച്ച സ്വാബ് ഉപയോഗിച്ച് 8 മണിക്കൂര്‍ കൊണ്ട് റിസല്‍ട്ട് ലഭിക്കുന്ന പരിശോധനക്ക് 300 റിലായും രാത്രി 10 മണഇക്ക് മുമ്പ് സ്രവം ശേഖരിച്ച് 3 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന കോവിഡ് പി.സി.ആര്‍. പരിശോധനക്ക്് 660 റിയാലുമാണ് ഈടാക്കുന്നത്.

സിദ്‌റ മെഡിസിന്‍ ഒരു സ്വകാര്യ സംരംഭമാണെന്നും വ്യവസ്ഥകള്‍ പാലിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. രാവിലെ 7.30 മുതല്‍ രാത്രി 10 മണിവരെയാണ് പി.സി.ആര്‍. പരിശോധന നടത്തുന്നത്. യാതൊരുവിധ അച്ചടക്ക ലംഘനങ്ങളും അനുവദിക്കുകയില്ലെന്നും അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്തവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

Related Articles

Back to top button