
കോവിഡ് 19 ആന്റിജന്‍ റാപിഡ് ടെസ്റ്റ് കിറ്റുമായി വെല്‍കെയര്‍ ഫാര്‍മസി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. സ്വന്തമായി കോവിഡ് 19 ആന്റിജന്‍ റാപിഡ് ടെസ്റ്റ് കിറ്റുമായി വെല്‍കെയര്‍ ഫാര്‍മസി രംഗത്ത്. കോവിഡ് സംശയിക്കുന്നവര്‍ക്ക് ആശങ്കയകറ്റാന്‍ വീട്ടില്‍ വെച്ച് സ്വന്തമായി ആന്റിജന്‍ റാപിഡ് ടെസ്റ്റ് നടത്താവുന്ന കിറ്റാണ് വെല്‍ഫയര്‍ ഫാര്‍മസി ഗ്രൂപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
ലളിതമായ രീതിയില്‍ ഫലപ്രദമായ പരിശോധനക്ക് ഏകദേശം 30 റിയാലാണ് ചിലവ് വരിക. ഖത്തറിലുടനീളമുള്ള വെല്‍കെയര്‍ ഗ്രൂപ്പിന്റെ ഫാര്‍മസികളിലും വെല്‍കെയര്‍ഓണ്‍ലൈനിലും കിറ്റ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44620999, 50011999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.