പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് വൈകിപ്പിക്കരുത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രായമായവരും വിവിധ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കുവാന്‍ വൈകരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇത്തരക്കാരുടെ രോഗ പ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ കോവിഡില്‍ നിന്നും പ്രതിരോധം തീര്‍ക്കുവാന്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കണം.
രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് 6 മാസം കഴിയുന്നതോടെ രോഗ പ്രതിരോധശേഷി കുറയുന്നുവെന്നാണ് ഖത്തറിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടന്ന പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നത്. അതിനാല്‍ 6 മാസം മുമ്പ് രണ്ടാമത്തെ ഡോസ്് വാക്സിനെടുത്തവരെല്ലാം വിശിഷ്യാ പ്രായമായവരും വിവിധ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ഉടന്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കണമെന്ന് ആരോഗ്യ വകുപ്പ അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ശക്തമാകുമ്പോള്‍ വാക്സിനെടുത്തും സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചും കോവിഡിനെ പ്രതിരോധിക്കാനുളള ശ്രമത്തില്‍ സമൂഹം ജാഗ്രത പാലിക്കണം.