Archived Articles
കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവ് 7 ദിവസമാക്കി ചുരുക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവ് 7 ദിവസമാക്കി ചുരുക്കി പൊതുജനാരോഗ്യ മന്ത്രാലയം. നേരത്തെ ഇത് 10 ദിവസമായിരുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ ക്ലിനിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
രോഗബാധിതനായ ജീവനക്കാരന്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍, എട്ടാം ദിവസം അയാള്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.