
Archived Articles
ഖത്തറിലേക്ക് മരുന്ന് കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്ക് മരുന്ന് കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കണം. നിരന്തരമായ ബോധവല്‍ക്കരണത്തിന് ശേഷവും പലരും അനുവദിക്കാത്ത മരുന്നുകളും അനുവദിച്ച മരുന്നുകള്‍ തന്നെ അനുവദിച്ച അളവില്‍ കൂടുതല്‍ കൊടുന്നുമൊക്കെ പിടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പല മരുന്നുകളും കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ സംബന്ധിച്ച വിശദമായ ലിസ്റ്റ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ലഭ്യമാണ് . ഒരു കാരണവശാലും നിരോധിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുവരരുത്. പിടിക്കപ്പെട്ടാല്‍ ആര്‍ക്കും സഹായിക്കാനാവില്ല.
അനുവദിച്ച മരുന്നുകളില്‍ നിന്നും സ്വന്തം ആവശ്യത്തിനുള്ള അത്യാവശ്യം മരുന്നുകളേ കൊണ്ടുവരാവൂവെന്നതാണ് മറ്റൊരു കാര്യം. ഇത് അംഗീകൃത ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടു കൂടിയാകണം. ഒരു കാരണവശാലും മറ്റൊരാള്‍ക്കുള്ള മരുന്നുകള്‍ കൊണ്ടുവരരുത്.