പ്രവാസികള്‍ക് എര്പെടുത്തിയ 7 ദിവസ ക്വാറന്റൈന് പിന്‍വലിക്കണം ഫോട്ട
അമാനുല്ല വടക്കാങ്ങര
ദോഹ, വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു കേരളത്തില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന് പിന്‍വലിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപെട്ടു.
കോവിഡ് കാരണം 2 വര്‍ഷത്തോളമായി നാട്ടിലെത്താന്‍ കഴിയാതിരുന്ന പലരും ഏറെ കഷ്ടപ്പെട്ട് അവധി സ്വന്തമാക്കി നാട്ടില്‍ എത്തുമ്പോള്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നത് അനീതിയാണെന്നും, വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്കു മാത്രം ഹോം ക്വാറന്റൈന് നിര്‍ദ്ദേശിക്കണമെന്നും, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവര്‍ക്കും, പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരോടും ഫോട്ട നിവേദനത്തില്‍ കൂടി ആവശ്യപെട്ടു.
പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ റെജി കെ ബേബി, തോമസ് കുര്യന്, കുരുവിള കെ ജോര്‍ജ്, ഫിലിപ്പ് പി ജോണ്‍, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.