ദോഹ പുസ്തകോല്‍സവത്തില്‍ മലയാളത്തിന്റെ സജീവ സാന്നിധ്യമായി ഐ.പി. എച്ച്. സ്റ്റാള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നാരംഭിക്കുന്ന ദോഹ പുസ്തകോല്‍സവത്തില്‍ മലയാളത്തിന്റെ സജീവ സാന്നിധ്യമായി ഐ.പി. എച്ച്. സ്റ്റാള്‍. H1-25 ആണ് ഐ.പി. എച്ച്. സ്റ്റാള്‍ പ്രവര്‍ത്തിക്കുക.
മലയാളത്തിലെ കനപ്പെട്ട എണ്ണൂറോളം പുസ്തകങ്ങളുടെ മികച്ച ശേഖരവുമായാണ് ഐ.പി. എച്ച്. സ്റ്റാള്‍ പുസ്തകോല്‍സവത്തിന് തയ്യാറായിരിക്കുന്നത്. 50 ശതമാനം വിലക്കുറവോടെ കനപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഐ.പി. എച്ച് സ്റ്റാളിന്റെ ഏറ്റവും വലിയ പ്രത്യേകത.
സുല്‍ത്താന്‍ വാരിയം കുന്നന്‍, ഫാറൂഖ് ശാന്തപുരം, സുകൃതങ്ങളുടെ പാഠപുസ്തകം, ഇസ്ഹാഖ് അലി മൗലവി ധീഷണയുടെ നക്ഷത്രത്തിളക്കം, തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം ഐ.പി. എച്ച് സ്റ്റാളില്‍ വെച്ച് നടക്കും.
കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക. ദോഹ പുസ്തകോത്സവത്തിനു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ വഴി രജിസ്ട്രേഷന്‍ കോഡ് ലഭിക്കും. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ദിനത്തിലേക്ക് മാത്രമേ ഈ കോഡ് ആക്റ്റീവ് ആവുകയുള്ളൂ, മറ്റൊരു ദിവസമാണ് നിങ്ങള്‍ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തണം. ഹാളില്‍ നിശ്ചിത എണ്ണം ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പുതിയ സന്ദര്‍ശകരെ അനുവദിക്കില്ല.