Breaking News
ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം വാക്‌സിനെടുക്കാത്തവരായിരുന്നുവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത് വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സിനേഷന്റെ പ്രാധാന്യമാണ് ഇത് അടയാളപ്പെടുത്തുന്നത്.
നിലവില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികില്‍സയിലുളള അധികം പേരും ഒന്നുകില്‍ വാക്‌സിനെടുക്കാത്തവരോ അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 6 മാസം പിന്നിട്ടവരോ ആണ് .
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാന്‍ പരമാവധി എല്ലാവരും വാക്‌സിനെടുക്കണം. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.