
കോവിഡ് ലക്ഷണങ്ങളുള്ള പ്രായമായ വൃക്കരോഗികള്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും ബ്രൂഫെന്‍ നല്‍കരുത്
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് ലക്ഷണങ്ങളുള്ള പ്രായമായ വൃക്കരോഗികള്‍ക്രകും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും ബ്രൂഫെന്‍ നല്‍കുന്നത് അഭികാമ്യമല്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി പറഞ്ഞു.
തലവേദന, പല്ലുവേദന, പേശി വേദന തുടങ്ങിയ വിവിധ അവസ്ഥകളില്‍ നിന്ന് വേദന ഒഴിവാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ബ്രൂഫെന്‍ പ്രായം ചെന്ന കിഡ്‌നി രോഗികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാല്‍ അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഖത്തര്‍ ടിവിയോട് സംസാരിക്കവെ അവര്‍ വിശദീകരിച്ചു.