Archived Articles
ഗള്‍ഫില്‍ ഇത് ഈത്തപ്പനകളുടെ പരിചരണ കാലം
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫില്‍ ഇത് ഈത്തപ്പനകളുടെ പരിചരണ കാലമാണ് . എല്ലാ മരങ്ങളും വൃത്തിയാക്കി എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവക്ക് മരുന്ന് വെക്കുന്ന കാലം.
ഈത്തപ്പനകളെ പരിചരിക്കുന്നതിന് വിദഗ്ധരായ തൊഴിലാളികളുണ്ട്. ഈ സീസണില്‍ ഈത്തപ്പനകളെ പരിചരിക്കുന്നതിന് മാത്രമായി ഖത്തറിലെത്തുന്ന തൊഴിലാളികളുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ വിദഗ്ധമായ പരിചരണണം നല്‍കാതിരുന്നാല്‍ ഈത്തപ്പന മരങ്ങള്‍ വേഗം നശിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
സ്വദേശികള്‍ താമസിക്കുന്ന ഏരിയകളിലും റോഡ് വക്കുകളിലുമൊക്കെ ഇത്തരം തൊഴിലാളികളെ ധാരാളമായി കാണാം. ഈത്തപ്പനകളെ പരിചരിക്കുന്നതിനാവശ്യമായ എല്ലാ ആയുധങ്ങളും അവരോടൊപ്പമുണ്ടാകും. ആവശ്യക്കാര്‍ വിളിച്ചാല്‍ അവര്‍ കൂടെപ്പോവുകയും ജോലി കഴിഞ്ഞ് തിരിച്ച് വരികയും ചെയ്യും.