
Archived Articles
ഡോം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 21 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്ക് യൂണിറ്റില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . ക്യാമ്പില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും77669545, 33065549, 55600982എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.