Archived Articles
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ നേരിയ മഴ പെയ്തു. ഏകദേശം 6 മണിയോടെയാരാംഭിച്ച മഴ മിനിറ്റുകളോളമേ നീണ്ടുനിന്നുവെങ്കിലും പ്രവാസി മനസുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു. ചുടു ചായയോടൊപ്പം ചാറല്‍ മഴ അന്തരീക്ഷത്തിന് കുളിരു പകര്‍ന്നപ്പോള്‍ പല പ്രവാസികളും നാട്ടില്‍പുറങ്ങളിലെ ഓര്‍മകളിലൂടെ സഞ്ചരിച്ചു.
ഇന്ന് ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.