
Archived Articles
ഡിസംബറില്‍ 14,680,214 റിയാല്‍ ധനസഹായം നല്‍കി സകാത്ത് ഫണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഡിസംബറില്‍ 14,680,214 റിയാല്‍ ധനസഹായം നല്‍കിയതായി സകാത്ത് ഫണ്ട് അറിയിച്ചു. ഖത്തറിലുള്ള അര്‍ഹരായ 416 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സഹായമായി 9,883,572 റിയാലും കുടുംബത്തിന്റെ പ്രത്യക ആവശ്യമനുസരിച്ച് ഒരു തവണയോ അതിലധികമോ തവണയോ വിതരണം ചെയ്യുന്ന ലംപ്-സം സഹായമായി 4,796,642 റിയാലുമാണ് നല്‍കിയത്.