Uncategorized

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം, 3386 പേര്‍ക്ക് രോഗ മുക്തി , 3816 രോഗികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം. ചികില്‍സയിലായിരുന്ന 72, 85, 89 വയസുള്ള മൂന്ന് പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 630 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 35862 പരിശോധനകളില്‍ 315 യാത്രക്കര്‍ക്കടക്കം 3816 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3501 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

3386 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 42144 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 90 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 9 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 592 പേര്‍ ആശുപത്രിയിലും 90 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!