Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് മൗലക്കിറിയാത്തിന് കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ സമ്മാനിച്ചു

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മൗലക്കിറിയാത്തിന് സമ്മാനിച്ചു.


സ്‌പെക്ട്രം ഗ്രൂപ്പ് ഓഫീസില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മോറെക്‌സ് ഗ്രൂപ്പിലെ സലീഷ് എം.ബി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം

Related Articles

Back to top button