Breaking News
ഖത്തറിലെ ഏറ്റവും തണുപ്പുള്ള ‘ബര്‍ദ് അല്‍ അസാരിഖ്’ ദിനങ്ങള്‍ നാളെ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഏറ്റവും തണുപ്പുള്ള ‘ബര്‍ദ് അല്‍ അസാരിഖ്’ ദിനങ്ങള്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ബര്‍ദ് അല്‍ അസാരിഖ് ജനുവരി 24 മുതല്‍ ആരംഭിക്കുമെന്നും ജനുവരി 31 തിങ്കളാഴ്ചവരെ നീണ്ടുനില്‍ക്കുമെന്നും ഈ എട്ട് ദിവസങ്ങള്‍ വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായി കണക്കാക്കുമെന്നും ക്യുസിഎച്ച് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറില്‍ താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്, ചിലയിടങ്ങളില്‍ രാവിലെ തന്നെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്.