കോവിഡ് തുടര്‍ന്നേക്കും, എന്നാല്‍ മഹാമാരിയുടെ അവസാനം അടുത്തിരിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും വിപുലമായ വാക്‌സിനേഷന്‍ ശ്രമങ്ങളിലൂടെ സാമൂഹ്യ പ്രതിരോധം നേടുന്നതോടെ മഹാമാരിയുടെ അവസാനമാകുമെന്ന് സിദ്ര മെഡിസിനിലെ മൈക്രോബയോളജി വിഭാഗം മേധാവി പാട്രിക് ടാംഗിനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പല രൂപത്തിലും നിലനിന്നേക്കുമെങ്കിലും അപകടകരമല്ലാതത്ത സാധാരണ വൈറസ് ബാധപോലെയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ രംഗത്തെ മുന്നേറ്റമാണ് ഒമിക്രോണ്‍ ഭീഷണിയില്‍ നിന്നും സുരക്ഷ നല്‍കിയത്. വളരെ വേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതിരുന്നത് ബൂസ്റ്റര്‍ ഡോസടക്കമെടുത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷ മുന്‍കരുതലുകള്‍ ഏറെ പ്രധാനമാണെന്നും ഈ രംഗത്ത് നിരന്തരമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.