
നാലാം തവണയും ദാകര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ ചാമ്പ്യനായ നാസര്‍ ബിന്‍ സാലിഹ് അല്‍ അതിയ്യയെ ഖത്തര്‍ അമീര്‍ അഭിനന്ദിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. നാലാം തവണയും ദാകര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ ചാമ്പ്യനായ നാസര്‍ ബിന്‍ സാലിഹ് അല്‍ അതിയ്യയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദിച്ചു. ഇന്ന് രാവിലെ അമീരി ദിവാന്‍ അമീരിയിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അതിയ്യയെ സ്വീകരിച്ച അമീര്‍ , അദ്ദേഹത്തിന്റെ കായിക ജീവിതത്തില്‍ കൂടുതല്‍ വിജയങ്ങള്‍ ആശംസിച്ചു.
ഖത്തറി അത്ലറ്റുകള്‍ക്ക് നല്‍കുന്ന നിരന്തരമായ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും അതിയ്യ അമീറിനോട് നന്ദിയും കടപ്പാടും അറിയിച്ചു.