
Archived Articles
ഇന്ന് മുതല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് മുതല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മാറും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ യും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണിവരേയും ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കും.
എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസും ഫേസ് മാസ്‌കും നിര്‍ബന്ധമായിരിക്കും.