Breaking News
ഖത്തര്‍ മ്യൂസിയം, ഖലീഫ സ്റ്റേഡിയം, ഷെറാട്ടണ്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക തിളങ്ങിയത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപബ്‌ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തര്‍ മ്യൂസിയം, ഖലീഫ സ്റ്റേഡിയം, ഷെറാട്ടണ്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക തിളങ്ങിയത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. എംബസി അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ ഏഴ് ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായും സ്‌നേഹോഷ്മളമായ ഇന്തോ ഖത്തര്‍ ഉഭയകക്ഷി ബന്ധത്തിന്റെ നിദര്‍ശനമായുമാണ് ഇത് വിലയിരുത്തേണ്ടതെന്ന് അംബാസിഡര്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന കരുതലിനും പിന്തുണക്കും ഖത്തര്‍ അമീര്‍, പിതാവ് അമീര്‍, ഭരണകൂടം എന്നിവരോടൊപ്പം നന്ദിയും കടപ്പാടുമുണ്ടെന്ന് അംബാസിഡര്‍ പറഞ്ഞു.